എ.കെ.ജെ.എം. സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബണ്ണി യൂണിറ്റുകളുടെ ഉദ്ഘാടനം നടന്നു

കാഞ്ഞിരപ്പള്ളി : എ.കെ.ജെ.എം. സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച് നേഴ്സറി വിഭാഗം കുട്ടികളുടെ രണ്ട് ബണ്ണി യൂണിറ്റുകൾ കാഞ്ഞിരപ്പള്ളി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.റ്റി. രാകേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഫാ അഗസ്റ്റിൻ പീടികമല എസ്.ജെ. അദ്ധ്യക്ഷത വഹിച്ചു.

സ്കൗട്ട് ആൻഡ് ഗൈഡ്സ്ജി ല്ലാ കമ്മീഷണറർമാരായ ഫാ വിൽസൺ പുതുശ്ശേരി എസ്.ജെ., ആൻസമ്മ തോമസ്, ലതിക ടി.കെ., ജില്ലാ സെക്രട്ടറി അജയൻ പി.എസ്., ജില്ലാ ട്രെയിനിംഗ് കമ്മീഷണർ ഓമന പി.എൻ., ജോയിന്റ് സെക്രട്ടറി സുജ എം.ജി., പി.റ്റി.എ. പ്രസിഡന്റ് അജേഷ് പി.എസ്., ബണ്ണി ആന്റിമാരായ മെറീന മാത്യു, ഷീന വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ ബണ്ണി ആന്റിമാർ, ജില്ലാ ഭാരവാഹികൾ സ്കൂൾ യൂണിറ്റ് ലീഡേഴ്സ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ബണ്ണി യൂണിറ്റിന്റെ ആരംഭത്തോടെ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ എല്ലാ വിഭാഗങ്ങളും പ്രവർത്തിക്കുന്ന ജില്ലയിലെ ഏക വിദ്യാലയം എന്ന ബഹുമതി എ.കെ.ജെ.എം. സ്കൂളിനു ലഭിച്ചു.

error: Content is protected !!