അഭയ ഭവന് ട്രോളി വാങ്ങി നൽകി സിപിഐ (എം) ബ്രാഞ്ച് കമ്മറ്റി മാതൃകയായി
പാലമ്പ്ര: പാറത്തോട് ഗ്രാമപഞ്ചായത്ത് വാർഡ് 13 പാലമ്പ്രയിലുള്ള അഭയ ഭവൻ എന്ന അഗതിമന്ദിരത്തിലേക്ക് ട്രോളി വാങ്ങി നൽകി സിപിഐ (എം) 26-ാം മൈൽ ബ്രാഞ്ച് കമ്മറ്റി മാതൃകയായി.
സിപിഐ (എം) പാറത്തോട് ലോക്കൽ സെക്രട്ടറി പി.കെ.ബാലൻ അഭയ ഭവൻ മദർ സുപ്പീരിയർ സിസ്റ്റർ ശാലിനിക്ക് ട്രോളി കൈമാറി . 26ാം മൈൽ ബ്രാഞ്ച് സെക്രട്ടറി സ. ഷാമോൻ, വാർഡ് മെമ്പ ർ സിന്ധു മോഹനൻ, മുതിർന്ന സഖാക്കളായ പി.കെ.ഷാജി, റഷീദ്, എന്നിവർ നേതൃത്വം നൽകി.