കുട്ടികളുടെ ഹരിത സഭ പാറത്തോടിന് പുത്തൻ ഉണർവായി.
പാറത്തോട് ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ ഹരിത സഭ പങ്കാളിത്തം കൊണ്ടും പരിപാടിയുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബീന ജോസഫ് സഭയ്ക്ക് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിജയമ്മ വിജയലാല്‍ ഹരിത സഭ ഉദ്ഘാടനം ചെയ്തു.
അസി.സെക്രട്ടറി എ.എസ് പൊന്നമ്മ ഹരിത റിപ്പോര്‍ട്ട് അവതരണം നടത്തി. ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ അന്‍ഷാദ് ഇസ്മായിൽ മാലിന്യസംസ്കരണം വിദ്യാര്‍ത്ഥികളിലൂടെ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു.
വിദ്യാർത്ഥി പ്രതിനിധിയായ വൈശാഖ് പി.പി യുടെ അധ്യക്ഷതയിൽ ചേർന്ന ഹരിത സഭയിൽ വിദ്യാർത്ഥിയായ സഫാൻ എം കെ ഹരിത സഭയുടെ ലക്ഷ്യം, പ്രാധാന്യം, എന്നിവയെപ്പറ്റി വിശദീകരിച്ചു. പാനൽ പ്രതിനിധികളായ ദേവിപ്രിയ മനോജ്, ഋഷികേശ് എസ്,ഫെലിക്സ് ജസ്റ്റിൻ, അൽഫോൺസ് സി തോമസ്,ഹന്ന എലിസബത്ത് തോമസ്, ഗൗരി ലക്ഷ്മി, ഫിദ തസ്നിം, ജാനകി ജയദേവ്,എലോനാ ബെന്നി,അഭിനവ് സി എസ്,എയ്ഞ്ചൽ മരിയ സെബാസ്റ്റ്യൻ എന്നീ വിദ്യാർത്ഥികൾ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തിയും, ഭാവിയിൽ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ചും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു.വിവിധ സ്കൂളുകളിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ സംബന്ധിച്ച ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കുകയുണ്ടായി. ബോധവൽക്കരണ സ്കിറ്റുകൾ,ഗാനങ്ങൾ, എന്നിവയും അരങ്ങേറി. തുടർന്ന് ഹരിത പ്രതിജ്ഞ ചൊല്ലി.
വാർഡ് മെമ്പർ ഡയസ് കോക്കാട്ട് വിദ്യാർത്ഥികളുടെ സംശയങ്ങൾക്കു മറുപടി നൽകി. വൈസ് പ്രസിഡന്റ് ജിജി ഫിലിപ്പ്, വാർഡ് മെമ്പർ സോഫി ജോസഫ്, VEO ദീപ ജോർജ്, RGSA സൈന ബഷീർ എന്നിവർ ആശംസകൾ നേർന്നു.
ഹരിതസഭ കൺവീനറും പ്രധാന അധ്യാപകനുമായ റബീസ് പി. എ.സഭയ്ക്ക് നന്ദി അർപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും, ജനപ്രതിനിധികളും പങ്കെടുത്ത ഹരിത സഭ മാലിന്യ സംസ്കരണ രംഗത്ത് പഞ്ചായത്തിന് പുത്തൻ ഉണർവാണ് പകർന്നത്.