KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രളയത്തില്‍ വീട് നഷ്ട്ടപെട്ട കുടുബത്തിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ പുതിയ വീട് നിർമ്മിച്ച് നൽകി

പാറത്തോട് ഗ്രാമപഞ്ചായത്തില്‍ 9-ാം വാര്‍ഡില്‍ കുടുംബശ്രീ സമാഹരിച്ച 7 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് പ്രളയത്തില്‍ വീട് തകര്‍ന്ന സുനിത ജോണ്‍, കൊച്ചുവീട്ടിലിന്റെ വീടു പണി പൂര്‍ത്തിയാക്കുകയും, പാലുകാച്ചല്‍ ചടങ്ങ് നടത്തുകയും ചെയ്തു.

ചടങ്ങില്‍ പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. വിജയമ്മ വിജയലാല്‍, വൈസ് പ്രസിഡന്‍റ് ശ്രീമതി. ജിജി ഫിലിപ്പ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍‍ ശ്രീമതി. സോഫി ജോസഫ്, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ജോണിക്കുട്ടി മഠത്തിനകം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.ബീനാ ജോസഫ്, മെമ്പര്‍മാരായ ശ്രീ. റ്റി. രാജന്‍, ശ്രീ.കെ.കെ ശശികുമാര്‍, മുന്‍പ്രസിഡന്‍റ് ശ്രീ.ഡയസ് മാത്യു കോക്കാട്ട്, ശ്രീമതി ഷേര്‍ളി വര്‍ഗ്ഗീസ്, ശ്രീ. കെ.യു അലിയാര്‍, ശ്രീമതി. സുമിന അലിയാര്‍, കുമാരി. ജോസിന അന്ന ജോസ്, ശ്രീ.ആന്റണി ജോസഫ്, ശ്രീ.ബിജോജി തോമസ്, ശ്രീമതി.ഏലിയാമ്മ ജോസഫ്, ശ്രീമതി.സിന്ധുമോഹനന്‍, ശ്രീ.സിയാദ് കെ.എ, ശ്രീമതി.ഷാലിമ്മ ജെയിംസ്, ശ്രീ.കെ.പി. സുജിലന്‍. സി. ഡി എസ് ചെയർപേഴ്സൻ ശ്രീമതി.റോജി ബേബി എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!