KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുട്ടികളുടെ ഹരിത സഭ

മുണ്ടക്കയം : മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളുടെ ഹരിത സഭ ചേർന്നു. ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ ഉദ്‌ഘാടനം ചെയ്തു.

മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖ ദാസ് അധ്യക്ഷയായി. വൈസ്പ്രസിഡണ്ട് ഷീലഡൊമിനിക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിവി അനിൽകുമാർ, ഷിജി ഷാജി, സുലോചന സുരേഷ്, റേച്ചൽ കെ ടി, ബിൻസി ഇമ്മാനുവൽ, ജിനീഷ് മുഹമ്മദ്, സിനി മോൾ, . അസിസ്റ്റന്റ് സെക്രട്ടറി ജോഷി എന്നിവർ സംസാരിച്ചു.. പ്രമുഖ സാമൂഹിക പ്രവർത്തകയായ സിസ്റ്റർ ജിജി പുല്ലത്തിൽ ക്ലാസ് നയിച്ചു. മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്കൂളിലെ കുട്ടികൾ മാലിന്യ നിർമാർജനത്തിന്റെ പുതിയ പ്രൊജക്ടുകൾ അവതരിപ്പിച്ചു.

error: Content is protected !!