എരുമേലി വിമാനത്താവളം : ചെറുവള്ളി എസ്റ്റേറ്റിൽ അതിര് നിർണയം 16 മുതൽ.

എരുമേലി : നിർദിഷ്‌ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും അനുബന്ധ സ്വകാര്യ സ്ഥലങ്ങളും ഏറ്റെടുക്കുന്നതിന് സർവേയും അതിർത്തിനിർണയവും നവംബർ 16 ന് ആരംഭിക്കും. ഒപ്പം അതിർത്തികൾ നിർണയിച്ചു കല്ലുകൾ സ്ഥാപിക്കും. എസ്റ്റേറ്റിലെ 2256 ഏക്കർ സ്ഥലവും സ്വകാര്യ ഭൂമിയിലെ 303 ഏക്കർ സ്ഥലവുമാണ് ഏറ്റെടുക്കാൻ നേരത്തെ സർക്കാർ ഉത്തരവിട്ടിരുന്നത്.

എന്നാൽ സർവേയും അതിർത്തി നിർണയവും പൂർത്തിയായാൽ ആണ് എത്രത്തോളം സ്ഥലം ഏറ്റെടുക്കണമെന്ന് അന്തിമമായി തീരുമാനമാവുകയുള്ളുവെന്ന് എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. അടുത്ത വർഷം ആദ്യം ഏറ്റെടുക്കൽ നടത്താൻ കഴിയുമെന്നാണ് കരുതുന്നത്. ഒപ്പം നഷ്‌ട പരിഹാര പാക്കേജ് പ്രഖ്യാപിചക്കാനുള്ള നടപടികളും പൂർത്തിയാകും. ഇതിനായി സമഗ്ര റിപ്പോർട്ട് തയ്യാറാക്കി വരികയാണ്. 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാമെന്ന ഉറപ്പിലാണ് അതിര് നിർണയവും സർവേയും നടത്താൻ എറണാകുളം ആസ്ഥാനമായ സ്ഥാപനത്തിന് കരാർ നൽകിയിരിക്കുന്നത്. ഇത് പ്രകാരം ഈ മാസം അവസാനത്തോടെ അതിര് നിർണയ സർവേ ജോലികൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഡിജിപിഎസ്‌ മുഖേനെ വേഗത്തിൽ സർവേയും അതിരു നിർണയവും നടത്തുമെന്നാണ് സ്ഥാപനം ഉറപ്പ് നൽകിയിട്ടുള്ളത്.

error: Content is protected !!