അമൽജ്യോതി കോളേജിൽ ഇന്റർനാഷണൽ കോൺഫറൻസ് ( AICERA )ന് തുടക്കമായി
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ എല്ലാവർഷവും നടത്തിവരുന്ന ഇന്റർനാഷണൽ കോൺഫറൻസ് AICERA-2023 നവംബർ 16ന് ആരംഭിച്ചു. എമർജിങ് ഏരിയസ് ഇൻ ഇന്റലിജന്റ് സിസ്റ്റംസ് എന്നതാണ് ഈ വർഷത്തെ മുഖ്യ വിഷയം. ഡോ. ഗീവർഗീസ് ടൈറ്റസ് കൺവീനറായ ഈ ത്രിദിന കോൺഫ്രൻസ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഭാഗങ്ങൾക്കൊപ്പം IEEE കേരള സെക്ഷനും സംയുക്തമായിട്ടാണ് നടത്തുന്നത്.
16ന് 9 മണിക്ക് അമൽജ്യോതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ, ട്രിവാൻഡ്രം എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി
റിസർച്ച് പാർക്ക് ചെയർമാനും എം.ജി യൂണിവേഴ്സിറ്റി മുൻ വിസിയുമായ ഡോ. സാബു തോമസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.
കോളേജ് മാനേജർ ഫാ. ഡോ. മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ SFO ടെക്നോളജി പ്രസിഡന്റ് ഡോ. ടി.ജെ അപ്രേൻ മുഖ്യ
പ്രഭാഷണം നടത്തി. ഡയറക്ടർ ഡോ. സെഡ്.വി ലാകപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, കോൺഫ്രൻസ് ചെയർ ഡോ.
ഗീവർഗീസ് ടൈറ്റസ്, കോ -ചെയർ ഡോ. പി. ഒ സിൻസിയ എന്നിവർ പ്രസംഗിച്ചു. യു.എസ്, യു.കെ, സൗദി അറേബ്യ, കുവൈറ്റ് എന്നീ
രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരെ കൂടാതെ IEEE കേരള സെക്ഷനിലെ പ്രമുഖരും നയിക്കുന്ന ഈ കോൺഫ്രൻസിൽ, ദേശീയ അന്തർദേശീയ
മേഖലയിലെ ഗവേഷകർ, സാങ്കേതിക വിദഗ്ധർ, അധ്യാപകർ, വിദ്യാർഥികൾ അടക്കം നൂറോളം പേർ ആണ് പങ്കെടുക്കുന്നത്.