മാലിന്യ നിക്ഷേപം നടത്തിയവരെ കണ്ടെത്തി പിഴ ഈടാക്കി.

പാറത്തോട് ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ പൊന്മല ഭാഗത്ത് നടത്തിയ മാലിന്യ നിക്ഷേപം നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അധികാരികള്‍ പരിശോധിച്ചു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ പേരെഴുതിയ പായ്ക്കറ്റുകള്‍ കണ്ടെത്തുകയും സ്ഥാപനവുമായി ബന്ധപ്പെട്ട് മാലിന്യം തിരിച്ചെടുപ്പിക്കുകയും 25,000/- രൂപ പിഴ ഈടാക്കുകയും ചെയ്തു.

വാര്‍ഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍‍ പേഴ്സണുമായ ശ്രീമതി. ബീനാ ജോസഫ്, ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ശ്രീമതി. പൊന്നമ്മ എ.എസ്, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികൾ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

error: Content is protected !!