നവകേരള സദസ്സ്: കനത്ത മഴയത്തും നിറഞ്ഞ സദസ്സ്.. പരാതികളും നിവേദനങ്ങളുമായി നിരവധി പേർ..

പൊൻകുന്നം : കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നവകേരള സദസ്സിൽ ലഭിച്ചതു 4392 പരാതി കൾ. 25 കൗണ്ടറുകളാണു നിവേ ദനം സ്വീകരിക്കാൻ ഒരുക്കിയിരു ന്നത്.

അഞ്ച് കൗണ്ടറുകൾ സ്ത്രീകൾക്കും നാലെണ്ണം വയോജനങ്ങൾക്കും രണ്ടെണ്ണം ഭിന്നശേഷിക്കാർക്കായും പ്രത്യേകം ഒരുക്കി യിരുന്നു. വൈകിട്ട് 4നു നിശ്ചയിച്ചിരുന്ന പരിപാടി ഒന്നര മണിക്കൂർ വൈകിയാണു തുടങ്ങിയ തെങ്കിലും ഉച്ചയ്ക്ക് ഒന്നു മുതൽ ആളുകൾ എത്തിത്തുടങ്ങിയിരു ടങ്ങിയിരുന്നു. പരാതികൾ സ്വീകരിക്കാനായി സജ്ജമാക്കിയ 25 കൗണ്ടറുകളിലും തിരക്ക് അനുഭവപ്പെട്ടു. ഉച്ചയ്ക്ക് ഒന്നര മുതൽ കലാപരിപടികൾ ആരംഭിച്ചു.
. ഗാനമേള, മിമിക്രി, പഞ്ചവാദ്യം, വഞ്ചിപ്പാട്ട് എന്നിവ നവകേരള സദസ്സിനു മുന്നോടിയായി നടന്നു.

മൂന്നരയോടെ മഴ പെയ്തെങ്കിലും ആളുകൾ വേദിയിലേക്കു എത്തിക്കൊണ്ടിരുന്നു.ഏഴായിര ത്തോളം പേർക്ക് ഇരിക്കാവുന്ന വേദി പൂർണമായും നിറഞ്ഞു. കനത്ത മഴ പെയ്ത്‌തതു മൈതാന ത്ത് ചെളി നിറയാൻ കാരണമായി. കനത്ത മഴ കുറഞ്ഞ ശേഷമാണു മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്.

നവ കേരള സദസ്സ് നടന്ന ഗവ.വിഎച്ച്എ സ്എസിന്റെ പ്രവേശന കവാടത്തിൽ ദേശീയപാതയോരത്തു നിർത്തിയ ബസിൽനിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ നടന്നാണു വേദിയിലേക്ക് എത്തിയത്.

പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി യിരുന്നതിനാൽ ടൗണിൽ കാര്യമായ ഗതാഗത പ്രശ്നം ഉണ്ടായില്ല.

പൊൻകുന്നം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന നവകേരള സദസ്സിനു കാഞ്ഞിരപ്പള്ളി സംസ്കൃതി വോയ്‌സ് അവതരിപ്പിച്ച ഗാനമേ ളയോടെയാണു തുടക്കമായത്. തുടർന്ന് കേരള മിമിക്സ് അവതരിപ്പിച്ച മിമിക്രി, കെഴുവൻകുളം സുനിൽ മാരാരും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം, ആറൻമുള മധുശ്രീയും സംഘവും അവതരിപ്പിച്ച വഞ്ചിപ്പാട്ട് എന്നിവയും അരങ്ങേറി.

error: Content is protected !!