KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നവകേരള സദസ്സ് ; നിവേദനവുമായി ചിറക്കടവ്  പഞ്ചായത്ത് പ്രസിഡന്റും.

പൊൻകുന്നം : നവകേരള സദസ്സിൽ നിവേദനവുമായി ആതിഥേയ പഞ്ചായത്ത് പ്രസിഡന്റും. എൽഡിഎഫ് ഭരിക്കുന്ന ചിറക്കടവ് പഞ്ചായത്തിൻ്റെ പ്രസിഡൻ്റ് സി.ആർ.ശ്രീകുമാറാണു പഞ്ചായത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദ നം നൽകിയത്.

ടൗൺഹാൾ നവീകരിച്ച് മൾട്ടിപ്ലക്സ് സമുച്ചയമാക്കുക. ദേശീയപാതയിൽ 19-ാം മൈലിൽനിന്നും തുടങ്ങി ചിറക്കട വ് അമ്പലം ജംക്‌ഷൻ വഴി-ജനറൽ ആശുപത്രിപ്പടിക്കൽ എത്തുന്ന ബൈപാസ്, ലീലാമഹലിനു സമീപത്തുനിന്നും ആരംഭിച്ചു കൺസ്യൂമർ ‌സ്റ്റോർ ജംക്‌ഷൻ വഴി കെഎസ്ഇബിക്ക് സമീപം താന്നിമൂട്ടിൽ എത്തുന്ന ബൈപാസ് എന്നിവ നിർമിക്കുക. പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം ഉയർത്തി ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററാക്കുക. തെക്കേത്തുകവല ഗവ.എൻഎസ് എൽപി സ്‌കുളിനു പുതിയ കെട്ടിടം നിർമ്മിക്കുക,
കാർഷിക രംഗത്ത് സംസ്കരണശാല, ശീതീകരണ സംവിധാനം, അഗ്രോ ഹബ് എന്നിവ സ്‌ഥാപിച്ച് കയറ്റുമതിക്ക് അവസരം ഒരുക്കുക എന്നീ ആവ ശ്യങ്ങൾ ഉന്നയിച്ചാണു പഞ്ചായത്ത് പ്രസിഡൻ്റ് നിവേദനം നൽകിയത്.

error: Content is protected !!