നവകേരള സദസ്സ് ; നിവേദനവുമായി ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റും

പൊൻകുന്നം : പൊൻകുന്നത്തു നടന്ന കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നവകേരള സദസ്സിൽ ലഭിച്ച 4, 392 പരാതികളിൽ ഒന്ന് ആതിഥേയ പഞ്ചായത്ത് പ്രസിഡന്റിന്റെ വക നിവേദനം .. . എൽഡിഎഫ് ഭരിക്കുന്ന ചിറക്കടവ് പഞ്ചായത്തിന്റെ പ്രസിഡന്റ് സി.ആർ.ശ്രീകുമാറാണു പഞ്ചായത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസ്സിൽ നിവേദനം നൽകിയത്.

25 കൗണ്ടറുകളാണു നിവേ ദനം സ്വീകരിക്കാൻ ഒരുക്കിയിരുന്നത്. അഞ്ച് കൗണ്ടറുകൾ സ്ത്രീകൾക്കും നാലെണ്ണം വയോജനങ്ങൾക്കും രണ്ടെണ്ണം ഭിന്നശേഷിക്കാർക്കായും പ്രത്യേകം ഒരുക്കി യിരുന്നു. വൈകിട്ട് 4നു നിശ്ചയിച്ചിരുന്ന പരിപാടി ഒന്നര മണിക്കൂർ വൈകിയാണു തുടങ്ങിയ തെങ്കിലും ഉച്ചയ്ക്ക് ഒന്നു മുതൽ ആളുകൾ എത്തിത്തുടങ്ങിയിരു ടങ്ങിയിരുന്നു. പരാതികൾ സ്വീകരിക്കാനായി സജ്ജമാക്കിയ 25 കൗണ്ടറുകളിലും തിരക്ക് അനുഭവപ്പെട്ടു.

ടൗൺഹാൾ നവീകരിച്ച് മൾട്ടിപ്ലക്സ് സമുച്ചയമാക്കുക. ദേശീയപാതയിൽ 19-ാം മൈലിൽനിന്നും തുടങ്ങി ചിറക്കട വ് അമ്പലം ജംക്‌ഷൻ വഴി-ജനറൽ ആശുപത്രിപ്പടിക്കൽ എത്തുന്ന ബൈപാസ്, ലീലാമഹലിനു സമീപത്തുനിന്നും ആരംഭിച്ചു കൺസ്യൂമർ ‌സ്റ്റോർ ജംക്‌ഷൻ വഴി കെഎസ്ഇബിക്ക് സമീപം താന്നിമൂട്ടിൽ എത്തുന്ന ബൈപാസ് എന്നിവ നിർമിക്കുക. പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം ഉയർത്തി ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററാക്കുക. തെക്കേത്തുകവല ഗവ.എൻഎസ് എൽപി സ്‌കുളിനു പുതിയ കെട്ടിടം നിർമ്മിക്കുക,
കാർഷിക രംഗത്ത് സംസ്കരണശാല, ശീതീകരണ സംവിധാനം, അഗ്രോ ഹബ് എന്നിവ സ്‌ഥാപിച്ച് കയറ്റുമതിക്ക് അവസരം ഒരുക്കുക എന്നീ ആവ ശ്യങ്ങൾ ഉന്നയിച്ചാണു പഞ്ചായത്ത് പ്രസിഡൻ്റ് നിവേദനം നൽകിയത്.

error: Content is protected !!