KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് : യുഡിഎഫിന് ചരിത്ര വിജയം..എട്ട് വാർഡുകളിലും ആഹ്ലാദ പ്രകടനം നടത്തി.

കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ഡാനി ജോസ് കുന്നത്ത് നേടിയ വൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ ബ്ലോക്ക് ഡിവിഷൻ പരിധിയിലെ എട്ട് വാർഡുകളിലും ആഹ്ലാദ പ്രകടനം നടത്തി. വോട്ടർമാരെ നേരിൽ കണ്ട് ഡാനി ജോസ് നന്ദി പറഞ്ഞു.

യു.ഡി.എഫ് നേതാക്കളായ പി.എ ഷെമീർ , റോണി .കെ .ബേബി, അഡ്വ. പി. ജീരാജ്, തോമസ് കുന്നപ്പള്ളി, അജ്മൽ ഖാൻ , ബിജു പത്യാല, ടി എം ഹനീഫ, ജോയി മുണ്ടാമ്പള്ളി, നാസർ കൊട്ടാവാതുക്കൽ, സിബി നമ്പുടകം, രാജു തേക്കുംതോട്ടം, സുനിൽ തേനമാക്കൽ , ബ്ലെസ്സി ബിനോയി, ദിലീപ് ചന്ദ്രൻ, ഒ.എം.ഷാജി, ജോസ് ആന്റണി, അബ്ദുൽ ഫത്താക്ക്, മാത്യു കുളങ്ങര, ബിനു കുന്നുംപുറം, സിബു ദേവസ്യ, നിബു ഷൗക്കത്ത്, കെ.എൻ .നൈസാം, കെ. എസ് .ഷിനാസ്, നായിഫ് ഫൈസി, അസീബ് ഈട്ടിക്കൽ , എം.കെ.ഷെമീർ, റോബിറ്റ് മാത്യു, നെൽസൻ ജോസഫ്, ജാൻസി ജോർജ്, നെസീമ ഹാരിസ്, മണി രാജു, ഷാജി പെരുന്നെപ്പറമ്പിൽ , റോബിൻ വെങ്ങാലൂർ , ബിന്നി അമ്പിയിൽ , ഫൈസൽ .എം . കാസിം മുഹമ്മദ് സജാസ് എന്നിവർ ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകി.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഡാനി ജോസ് കുന്നത്ത് എൽഡിഫ് സ്ഥാനാർഥിയായ കേരള കോൺഗ്രസ്‌ എമ്മിലെ ഡെയ്സി മാത്യുവിനെ 1115 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
കൂട്ടിക്കൽ ഡിവിഷനിനിൽ യുഡിഎഫിന് സ്ഥാനാർഥി അനു ഷിജു 265 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

error: Content is protected !!