എരുമേലിയിലെ അമിത തിരക്ക് , പരിഹാര വഴികൾ തേടി ദേവസ്വം മന്ത്രി നേരിട്ടെത്തി.
എരുമേലി. ശബരിമല തീർത്ഥാടനപാതകളിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മോണിറ്ററിങ് കമ്മറ്റി രൂപീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ.എരുമേലിയിലുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങളടക്കം നേരിൽ വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി.
പോലീസ്, മോട്ടോർ വാഹന വകുപ്പ്, പഞ്ചായത്ത്, റവന്യു വകുപ്പുകൾ ഉൾപ്പെട്ടതാണ് മോണിറ്ററിങ് കമ്മറ്റി.തീർത്ഥാടനകാലവുമായി ബന്ധപെട്ടുണ്ടാകുന്ന അനാവശ്യ ഇടപെടലുകൾ ഇല്ലാതാക്കാൻ കർശന നടപടി ഉണ്ടാകും. മനഃപൂർവമുണ്ടാക്കുന്ന ഗതാഗത കുരുക്കുകൾ കണ്ടുപിടിക്കാനും നടപടി ഉണ്ടാകും.
തിരക്ക് കുറക്കുന്നതിനുവേണ്ടിയാണ് ശബരിമലയിൽ ബുക്കിങ് എൺപതിനായിരമായി കുറച്ചത്. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ സ്പോട്ട് ബുക്കിങ് നടത്താവൂ എന്നും മന്ത്രി പറഞ്ഞു. എം എൽ എ യുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേരും.