KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് ; യൂത്ത് കോൺഗ്രസ് ‌ പ്രതിഷേധിച്ചു.

കാഞ്ഞിരപ്പളളി : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെ രാത്രിയിൽ വീടു വളഞ്ഞ് അറസ്റ്റു ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത്‌ കോൺഗ്രസ്സ് കാഞ്ഞിരപ്പളളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പേട്ടക്കവലയിൽ പ്രതിഷേധ യോഗവും ചേർന്നു.നിയോജക മണ്ഡലം പ്രസിഡന്റ് കെ എസ് ഷിനാസിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ ഷെമീർ ഉദ്ഘടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ പി ജീരാജ് മുഖ്യപ്രഭാഷണം നടത്തി.

ഡി. സി. സി ജനറൽ സെക്രട്ടറി പ്രൊഫ റോണി കെ ബേബി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ബിജു പത്യാല, യൂത്ത്‌ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അസീബ് ഈട്ടിക്കൽ, നൈഫ് ഫൈസി, ഒ എം ഷാജി, സിബു ദേവസ്യ, ബിനു കുന്നുംപുറം, പി എ താജു, ദിലീപ് ചന്ദ്രൻ, ഫിലിപ്പ് പള്ളിവാതുക്കൽ, ഷാജി പെരുന്നെപ്പറമ്പിൽ, റോബിറ്റ് മാത്യു, അൽഫാസ് റഷീദ്, നെൽസൺ ജോസഫ്, ജോസി സെബാസ്റ്റ്യൻ, ടി എസ് നിസ്സു, ഹാഷിം പട്ടിമറ്റം, സാദിക്ക് ഇസ്മായിൽ, റോബിൻ വെങ്ങാലൂർ, തൻസീബ് വില്ലണി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!