KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി പി റോഡിൽ അപകടം :തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ അപകടത്തിൽപ്പെട്ടു: നിരവധി പേർക്കു പരിക്ക്.

പൊൻകുന്നം: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടം. നിരവധി പേർക്ക് പരിക്ക് ഒരു അയ്യപ്പന്റെ കാൽ മുറിഞ്ഞു തൂങ്ങിയ നിലയിൽ ആയിരുന്നു. ഇവരെയെല്ലാം മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റുള്ളവരുടെ നില ഗുരുതരമല്ല.

ഇന്നു രാവിലെ ആറു മണി കഴിഞ്ഞായിരുന്നു അപകടം. പാലാ- പൊൻകുന്നം റോഡിൽ പൊൻകുന്നം അട്ടിക്കൽ കവലയിൽ ടവലർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു . ഓടിക്കൂടിയ നാട്ടുകാരും വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊൻകുന്നം പോലീസും ചേർന്നു് പരിക്കേറ്റവരെ കാത്തിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ദ ചികിത്സക്കായി പരിക്കേറ്റ ഏഴുപേരേയും കോട്ടയം മെഡിക്കൽ കോളജിലേക്ക് 

കൊണ്ടുപോയി.  ബാംഗ്ളൂർ  അരീക്കര സ്വദേശികളായ ബാബു (46), മൻജു നന്ദൻ (35), സുരേഷ്(45), വെങ്കിടേഷ്(50), രഘു (62), ചിന്നപ്പ(35), ശ്രീനിവാസ് (25) എന്നിവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

error: Content is protected !!