KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മാർ റാഫേൽ തട്ടിലിന് ആശംസകൾ നേർന്ന് മാർ ജോസ് പുളിക്കൽ

സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ആശംസകൾ നേർന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.സമകാലിക സഭയെ നയിക്കാൻ അറിവും അനുഭവസമ്പത്തുമുള്ള ഉത്തമനായ ഇടയനെയാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്. മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിൽ സഭയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ പാത പ്രകാശപൂരിതമായിരിക്കും. ദൈവത്താൽ നിശ്ചയിക്കപ്പെട്ടയാളെ കണ്ടെത്തുന്നതിന് പ്രാർത്ഥനാപൂർവ്വം കാത്തിരുന്ന വിശ്വാസി സമൂഹത്തിന് ദൈവം നല്കിയ ഉത്തരമാണ് മാർ റാഫേൽ തട്ടിൽ. സീറോ മലബാർ സഭയെ ധീരമായി നയിച്ച എല്ലാവരെയും മാർ ജോർജ് ആലഞ്ചേരി മെത്രാപ്പോലീത്തയെയും നന്ദിപൂർവ്വം സ്മരിക്കുന്നതിനൊപ്പം കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രാർത്ഥനാശംസകൾ മാത്യു അറയ്ക്കൽ പിതാവിനോടൊപ്പം മാർ റാഫേൽ തട്ടിലിന് നേരുന്നതായി മാർ ജോസ് പുളിക്കൽ അറിയിച്ചു .

error: Content is protected !!