വാഴൂർ ഈസ്റ്റ് ഏദൻ പബ്ലിക് സ്കൂളിൽ സിൽവർ ജൂബിലി സമാപനവും , സ്കൂൾ വാർഷികവും .
പൊൻകുന്നം : വാഴൂർ ഈസ്റ്റ് ഏദൻ പബ്ലിക് സ്കൂളിൽ സിൽവർ ജൂബിലി സമാപനവും , സ്കൂൾ വാർഷികവും ഫെബ്രുവരി പത്തിന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുമെന്ന് സ്കൂൾ മാനേജർ അഡ്വ.ടോം തോമസ്, പ്രിൻസിപ്പാൾ മഞ്ജുള മാത്യു എന്നിവർ അറിയിച്ചു.
പഠന മികവിനോടൊപ്പം ഉയർന്ന അച്ചടക്കവും മേന്മയായ ഏദൻ പബ്ലിക് സ്കൂൾ ആദ്യ ബാച്ച് മുതൽ സി.ബി.എസ്.ഇ പത്ത് , പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ തുടർച്ചയായി നൂറു മേനി വിജയം നേടി വരുന്നു. 2020 വർഷം 5 ദേശീയ മെറിറ്റ്അവാർഡ് കരസ്ഥമാക്കിയ സ്കൂൾ 2020 -21 വർഷംപന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും “ഡിസ്റ്റിഗ്ഷ”നോടുകൂടി വിജയിച്ചു.
2002 വർഷം മുതൽ പ്രഖ്യാപിത “എക്കോ ഫ്രണ്ട് ലി സ്കൂളായ ഏദൻ പ്രകൃതിയുമായി ഇണങ്ങിയ അന്തരീക്ഷത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. പ്ലാസ്റ്റിക് കാരി ബാഗുകൾ ,കോളാ പാനിയങ്ങൾ, ജം¦ങ്ക് ഫുഡ് ഇവയും, പുകവലിയും മയക്കുമരുന്ന് ഇവ പൂർണമായും നിരോധിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി സ്കൂൾ കുട്ടികൾ തനിയെ ചലച്ചിത്രം നിർമ്മിച്ചത് ഇവിടെയാണ്. കേരള നിയമസഭയിൽ മന്ത്രിമാർക്കും എം.എൽ.എ മാർക്കും മുമ്പാകെ ചലച്ചിത്രം പ്രദർശിപ്പിക്കാൻ സാധിച്ചതും ഏദൻ പബ്ലിക് സ്കൂളിന് മാത്രമാണ്. ഈ സ്കൂളിൽ പഠിച്ചിരുന്ന ഒരു വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ റെയിൽവേയിൽ “ഇ – ടോയ്‌ലറ്റ് സംവിധാനം ഏർപ്പെടുത്തിയത്.
മഹാത്മാഗാന്ധി മെമ്മോറിയൽ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ സ്കൂളിലെ കുട്ടികളാണ് ഒരു തെരുവ് നായയെ പോലും കൊല്ലാതെ കേരളം തെരുവുനായ വിമുക്തമാക്കാനുള്ള പദ്ധതിയും, കേരളം എങ്ങനെ പൂർണമാലിന്യ വിമുക്തമാക്കാമെന്നുള്ളതും ചിത്രീകരിക്കപ്പെട്ടിട്ടുള്ള പദ്ധതി തയ്യാറാക്കി കേരള സർക്കാരിന് സമർപ്പിച്ചിട്ടുള്ളത് .
ജൂബിലി സമാപന സമ്മേളനം മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവ്വഹിക്കും . പി.ടി.എ പ്രസിഡൻറ് അഡ്വ: കെ ആർ ഷാജിയുടെ അധ്യക്ഷനാകും. മാനുസ്ക്രിപ്റ്റ് മാസികയുടെ പ്രകാശനം ചീഫ് വിപ്പ് ഡോ: എൻ ജയരാജ് നിർവഹിക്കും. പി.ടി.എ കമ്മിറ്റിയും , കുട്ടികളും ചേർന്നു നിർമ്മിച്ചുനൽകുന്നതും മറ്റാശ്രയ മില്ലാത്ത ഒരു കുടുംബത്തിന് നൽകുന്നതുമായ കടയുടെ താക്കോൽദാനം ആന്റോ ആന്റണി എം. പി നിർവഹിക്കും. മുൻ പ്രിൻസിപ്പൽമാർ, പി.ടി.എ പ്രസിഡണ്ട്മാർ എന്നിവരെ ആദരിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും മെലഡി മ്യൂസിക് ബാന്റിന്റ ഓർക്കസ്ട്രയും ഉണ്ടാവും.