KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുൻ മന്ത്രി ഡോ: തോമസ് ഐസക്കിന്റെ സാന്നിധ്യത്തിൽ സി.പി.ഐ. എം സ്പെഷ്യൽ കൺവെൻഷൻ നടന്നു

മുണ്ടക്കയം : സി.പി.ഐ. എം ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാഞ്ഞിരപ്പള്ളി ഏരിയായിലെ എല്ലാ ലോക്കൽ കമ്മിറ്റികളും ലോക്കൽ ജനറൽ ബോഡി യോഗങ്ങളും കേന്ദ്ര കമ്മിറ്റിയംഗം ഡോ: തോമസ് ഐസക്കിന്റെ സാന്നിധ്യത്തിൽ ചേർന്നു. ഇതിന്റെ ഭാഗമായി ബ്രാഞ്ചു കമ്മിറ്റികളും ജനറൽ ബോഡി യോഗങ്ങളും കുടുംബ സദസുകളും താമസിയാതെ ചേരും. ഏരിയാതല ശില്പശാല കഴിഞ്ഞ ദിവസം നടന്നു. തെരഞ്ഞെടുപ്പ് ഏതു സമയം പ്രഖ്യാപിച്ചാലും അണികളെ സജ്ജമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് യോഗങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

മുണ്ടക്കയം സ്പെഷ്യൽ കൺവെൻഷൻ മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോക്ടർ തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കെ ജെ തോമസ്, ജോയ് ജോസഫ്, ഷമീം അഹമ്മദ്, സിവി അനിൽകുമാർ, പി എസ് സുരേന്ദ്രൻ, റെജീന റഫീഖ്, എംജി രാജു, പി കെ പ്രദീപ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!