KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പും

കപ്പാട് : ഗവണ്മെന്റ് ഹൈസ്കൂൾ 108 മത് വാർഷികാഘോഷം ഉദ്ഘാടനവും , സേവനത്തിൽ നിന്ന് വിരമിക്കുന്ന ലെനി ട്രീസ കസ്മലിന് ഉപഹാര സമർപണവും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു നിർവഹിച്ചു . ജില്ല പഞ്ചായത്ത്‌ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ഷാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഡാനി ജോസ് എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ തങ്കപ്പൻ യോഗത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം ബ്ലെസി ബിനോയ്‌ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. പി.ടി. എ പ്രസിഡൻ്റ് സാബു എൻ ജെ യോഗത്തിന് ആശംസകൾ നേർന്നു.
പ്രഥമ അധ്യാപിക ഷിജ മോൾ ടി. എച്ച് , സ്റ്റാഫ് സെക്രട്ടറി യോഗേഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!