KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആനക്കല്ല്  വെട്ടുവേലി കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ 5 ആം വാർഡിൽ ഉണ്ണി മരോട്ടിക്കൽ സൗജന്യമായി നൽകിയ സ്ഥലത്ത് കുടിവെള്ള പദ്ധതി ക്കുവേണ്ടിയുള്ള കുളത്തിന്റെ നിർമാണം ആരംഭിച്ചു. പ്രദേശത്തെ നൂറോളം ഭവനങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയാണിത്.

കോട്ടയം ജില്ലാ പഞ്ചായത്തിൽ നിന്നും 20 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിൽ നിന്നും 5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. നിർമാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെസ്സി ഷാജൻ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിജു ചക്കാല, ബ്ലോക്ക്‌ മെമ്പർമാരായ ജോളി മടുക്കകുഴി, ഡാനി ജോസ്, മെമ്പർമാരായ റിജോ വാളാന്തറ, വി എൻ രാജേഷ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!