ജനറൽ ആശുപത്രിൽ ഐസൊലേഷൻ വാർഡ് ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ: എൻ ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടിയിലേറെ രൂപ ചെലവിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി വളപ്പിൽ പുതുതായി നിർമ്മിച്ച ഐസൊലേഷൻ വാർഡ് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷയായി . ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ശിലാഫലകം അനാഛാദനം ചെയ്തു . വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് മണി മുഖ്യ പ്രഭാഷണം നടത്തി .