കുന്നുംഭാഗം ഗവ. ഹൈസ്കൂളിൽ പുതിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി
കാഞ്ഞിരപ്പള്ളി : കുന്നുംഭാഗം ഗവ. ഹൈസ്കൂളിൽ 3.70 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സ്കൂൾ അങ്കണത്തിൽ നടത്തിയ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും ശിലാഫലകം അനാഛാദനവും ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു അധ്യക്ഷത വഹിച്ചു. വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.ജെ. പ്രസാദ് പദ്ധതി വിശദീകരിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് എം.മണി ഉപഹാരസമർപ്പണം നിർവഹിച്ചു.
ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ, പഞ്ചായത്തംഗം ആന്റണി മാർട്ടിൻ, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ ഓഫിസർ ഇ.ടി.രാകേഷ്, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ കെ.ബി.ജയശങ്കർ, എസ്എസ്കെ ബിപിസി അജാസ് വാരിക്കാട്, എൽപിഎസ് പ്രധാനാധ്യാപിക പി.എം.ആച്ചിയമ്മ, ഹെഡ്മിസ്ട്രസ് എം.ലീലാമണി, പൊൻകുന്നം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.സേതുനാഥ്, മുൻ പ്രധാനാധ്യാപകൻ സി.ആർ. സന്തോഷ് കുമാർ, പിടിഎ പ്രസിഡന്റ് ബിബിൻ കെ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
നബാർഡ് ഫണ്ട് 2 കോടി രൂപയും ചീഫ് വിപ്പ് ഡോ.എൻ ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽനിന്നു 1.70 കോടി രൂപയും ചെലവഴിച്ചാണ് 15000 ചതുരശ്ര അടിയിൽ 2 നിലകളിലായി കെട്ടിടം നിർമിച്ചത്. 7 ക്ലാസ് മുറികൾ, ഒരു ഹാൾ, ഐടി ലാബ്, ഓഫിസ്, ലൈബ്രറി, അടുക്കള, 2 സ്റ്റോർ റൂം, 5 ശുചിമുറികൾ എന്നിവയാണു കെട്ടിടത്തിലുള്ളത്.