KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാർ രക്ഷപെട്ടു

കൊടുങ്ങൂർ : ചാമംപതാൽ മയിലാടുംപാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.’15 ന് ഉഴവൂർ സ്വദേശി കുറുമനാൽ രാധാകൃഷ്ണന്റെ കാറിനാണ് ഓടിക്കൊണ്ടിരുന്നപ്പോൾ തീ പിടിച്ചത്.

മണിമല – കൊടുങ്ങൂർ റോഡിൽ മയിലാടുംപാറ വെച്ച് കാറിൽ നിന്നും പുക ഉയരുന്നതിനെ തുടർന്ന് നാട്ടുകാർ കൈകാണിച്ചു കാർ നിർത്തിക്കുയായിരുന്നു. യാത്രക്കാർ പെട്ടെന്ന് ഇറങ്ങി മാറിയതിനെ തുടർന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ടു കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിശമനസേന എത്തുമ്പോഴേക്കും നാട്ടുകാർ ചേർന്ന് തീ അണച്ചിരുന്നു. അഗ്നിശമനസേന സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഷാജി ആറിന്റെ നേതൃത്വത്തിൽ ഇലക്ട്രിക് ബന്ധങ്ങൾ വിച്ഛേദിച്ച് കൂടുതൽ അപകട സാധ്യത ഒഴിവാക്കി.

error: Content is protected !!