KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

ചെറുവള്ളി ∙ പൊൻകുന്നം – മണിമല റോഡിലെ ചെറുവള്ളി അമ്പലം കവലയിൽ കാഞ്ഞിരപ്പള്ളി എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് എൻ.ജയരാജ് നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്മാരായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, അംഗങ്ങളായ ഗോപി പാറാംതോട്, അഭിലാഷ് ബാബു, ഷാജി നല്ലേപ്പറമ്പിൽ, രമേഷ് ആർ.നായർ, ഫിനൊ പുതുപ്പറമ്പിൽ, രാഹുൽ ബി.പിള്ള, ജയൻ ഇടയാറ്റ് എന്നിവർ പ്രസംഗിച്ചു.

ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കുന്നതിനായി സ്ഥലം സൗജന്യമായി വിട്ടുനൽകിയ ബേബി തോമസ് ആലപ്പാട്ടിനെ അനുമോദിച്ചു.

error: Content is protected !!