എലിക്കുളത്തിന്റെ കൃഷിപ്പെരുമയറിഞ്ഞ് മുഹമ്മയിലെ കർഷകർ

എലിക്കുളം: എലിക്കുളം ഗ്രാമപഞ്ചായത്തിലെ കൃഷിപ്പെരുമ നുകർന്ന് മുഹമ്മയിൽ നിന്നെത്തിയ കർഷകർ.ഫാം ടൂറിസം സാധ്യതകൾ, എലിക്കുളത്തിന്റെ തനത് ചീരാംകുഴി ബ്ലാക്ക് ഗോൾഡ് കുരുമുളക് തോട്ടം, പ്ലാവ്, റംപൂട്ടാൻ, വാഴ, മരച്ചീനി ത്തോട്ടങ്ങൾ, പടുതാക്കുളങ്ങളിൽ പുളയുന്ന മലനാടൻ മീനുകൾ, എലിക്കുളത്ത് വിളയുന്ന തേയിലയുടെ തോട്ടങ്ങൾ, സുന്ദരൻ ജാതിത്തോട്ടങ്ങൾ, ബദൽ കർഷകപക്ഷ വിപണികൾ, മൂല്യവർധിത യൂണിറ്റുകൾ ഇവയെല്ലാം കണ്ടായിരുന്നു മടക്കം. കർഷകർ തന്നെ അദ്ധ്യാപകരും പഠി താക്കളുമായി മാറി. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് കർഷക സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൂര്യാമോൾ അധ്യക്ഷയായി.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എസ്. ഷാജി എലിക്കുളത്തിന്റെ തനത് കുരുമുളകിനമായ ചീരാംകുഴി ബ്ലാക്ക് ഗോൾഡിന്റെ തൈകൾ സമ്മാനിച്ച് സംഘത്തെ സ്വീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ അഖിൽ അപ്പുക്കുട്ടൻ, കൃഷിഓഫീസർ കെ. പ്രവീൺ, അസി.കൃഷി ഓഫീസർ എ. ജെ. അലക്‌സ് റോയ്, ഫാം ടൂറിസം ക്ലബ്ബ് സെക്രട്ടറി ജോസ് പി. കുര്യൻ, മുഹമ്മ കൃഷി ഓഫീസർ കൃഷ്ണ, കൃഷി അസിസ്റ്റന്റ് സന്തോഷ്, സോണി ഗണപതിപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!