ചോറ്റി മഹാദേവ ക്ഷേത്രത്തിൽ ഉത്സവവും ശിവരാത്രി ആഘോഷവും
ചോറ്റി ∙ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 29ന് തുടങ്ങും. വൈകിട്ട് 5.30ന് പാലമൂട്ടിൽ പി.വി.വിജി കൊടിക്കൂറയും കൊടിക്കയറും സമർപ്പിക്കും 6.30ന് തന്ത്രി കണ്ഠര് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ്.
മേൽശാന്തി സത്യനാഥ് മാധവ് നമ്പൂതിരി, കീഴ്ശാന്തി ഗോപാലകൃഷ്ണൻ നമ്പൂതിരി എന്നിവർ സഹകാർമികത്വം വഹിക്കും.
തിരുവരങ്ങിൽ 7ന് തിരുവാതിര. 8.30ന് സന്നിധാനന്ദൻ നയിക്കുന്ന കൊച്ചിൻ മെലഡി ഓർക്കസ്ട്രയുടെ ഭക്തിഗാനമേള. മാർച്ച് 1 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്കു പുറമേ 7ന് ഭജന, 8.30ന് നൃത്തനൃത്യങ്ങൾ.
2ന് വൈകിട്ട് 7ന് ഭജന, 8.30ന് നൃത്തനൃത്യങ്ങൾ. 3ന് 10.30ന് ഉത്സവബലി, 12.30ന് ഉത്സവബലി ദർശനം. 1ന് പ്രസാദമൂട്ട്. വൈകിട്ട് 7.30ന് തൃശൂർ കലാഭവൻ മണി ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന നാടൻപാട്ടും കലാരൂപങ്ങളും. 4ന് വൈകിട്ട് 7ന് ഭജന, 8.30 മുതൽ നൃത്ത നൃത്യങ്ങൾ. 5 ന് വൈകിട്ട് 7ന് ശ്രീഭൂതബലി, 8.30ന് നാടകം – കുചേലൻ, 6ന് പള്ളിവേട്ട. ഉച്ചകഴിഞ്ഞ് 3 മുതൽ കാഴ്ച ശ്രീബലി, 7ന് കാവടി ഹിഡിംബൻ പൂജ, 8ന് പള്ളിവേട്ട പുറപ്പാട്, 8.30 ന് പള്ളിവേട്ട എതിരേൽപ്. 7 ന് ആറാട്ട് ഉത്സവം. രാവിലെ 10ന് ആറാട്ട് ബലി, 2.30ന് ആറാട്ട് പുറപ്പാട്, വൈകിട്ട് 6ന് മുണ്ടമറ്റം ആറാട്ട് കടവിൽ ആറാട്ട്, രാത്രി 8ന് ചോറ്റി ജംക്‌ഷനിൽ ആറാട്ട് ഘോഷയാത്രയ്ക്ക് സ്വീകരണം, 9ന് ആറാട്ട് എതിരേൽപ്. 8ന് ശിവരാത്രി ആഘോഷം.
രാവിലെ 7മുതൽ ശിവപുരാണ പാരായണം, 8.30ന് കാവടിയാട്ടം ചിറ്റടി എസ്എൻഡിപി ഗുരുദേവക്ഷേത്രം, പാറത്തോട് ഹിന്ദു യുവജന സംഘടന മന്ദിരം എന്നിവിടങ്ങളിൽ നിന്നു പുറപ്പെടും.