KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇൻഷ്വറൻസ് മേള നടത്തി

പൊൻകുന്നം : ഇന്ത്യ പോസ്റ്റ് പെയ്മെന്റ് , ബാങ്ക് ഭാരതീയ തപാൽ വകുപ്പ്, സേവാഭാരതി ചിറക്കടവ് എന്നിവരുടെ ആഭിമുഖ്യത്തിൽ പൊൻകുന്നം രാജേന്ദ്ര മൈതാനത്ത് ഇൻഷ്വറൻസ് മേള നടത്തി.15 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ്,ഹെൽത്ത് ഇൻഷ്വറൻസ് എന്നിവയിലും 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കുള്ള പ്രധാനമന്ത്രി സുകന്യ സമൃദ്ധി യോജന അക്കൗണ്ടിലും നിരവധിയാളുകൾ ചേർന്നു.

കെ ജി കണ്ണൻ അധ്യക്ഷത വഹിച്ച മേള ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് സീനിയർ മാനേജർ ഡോൺ മാത്യു സക്കറിയ ഉദ്ഘാടനം ചെയ്തു. തപാൽ വകുപ്പ് ചങ്ങനാശ്ശേരി ഡിവിഷൻ സൂപ്രണ്ടൻ്റ് സതി മോൾ പി.എസ്, ഐ.പി.പി.ബി മാനേജർ രേഷ്മ ജോസ് എന്നിവർ പ്രസംഗിച്ചു.വിദ്യ ആർ നായർ, തപാൽ വകുപ്പ് ജീവനക്കാരായ അശോകൻ ഇ.എസ്,സന്തോഷ് എം.എൻ,അർജുൻ രവീന്ദ്രനാഥ് ,വിഷ്ണു പ്രസാദ്,പാർവതി എച്ച് സേവാഭാരതി ഭാരവാഹികളായ കെ ജി സജീവ്, ജി ഹരിലാൽ,രാജേഷ് പി. ആർ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!