KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗുണഭോക്തൃ വന്ദൻ പരിപാടിയുമായി ബിജെപി

പൊൻകുന്നം : കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ വീടുകളിൽ എത്തി സമ്പർക്കം ചെയ്യുന്ന പരിപാടിക്ക് ബിജെപി തുടക്കം കുറിക്കുന്നു. ഗുണഭോക്തൃ വന്ദൻ പരിപാടിയുടെ ഭാഗമായി ചിറക്കടവ് എഴുപതാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കളായ ക്ഷീര കർഷകരെ ആദരിച്ചു.

ഗ്രാമദീപം വായനശാല ഹാളിൽ നടന്ന യോഗത്തിൽ ബൂത്ത് പ്രസിഡണ്ട് എം കെ ഷാജി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം കെ ജി കണ്ണൻ ഗുണഭോക്തൃ വന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആർ മോഹനൻ, കെ സോമശേഖരൻ, വി ഉണ്ണിമോൻ, എം എൻ വിനോദ്, വി ജി റെജി, സന്തോഷ് കുമാർ പി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!