കൊരട്ടി മഹാദേവ ക്ഷേത്രത്തിൽ ഉത്സവവും ശിവരാത്രി ആഘോഷവും
കൊരട്ടി ∙ മഹാദേവ ക്ഷേത്രത്തിലെ ഉത്സവവും ശിവരാത്രി ആഘോഷവും മാർച്ച് 4 മുതൽ 9 വരെ നടക്കും. നാലിന് 7 മണിക്ക് തന്ത്രി പാലാ മോഹനൻ, മേൽശാന്തി കുമാരമംഗലത്ത് അജി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റും. ഉത്സവദിവസങ്ങളിൽ 6.30ന് ഗുരുപൂജ, 7.30ന് ധാര, 8.30ന് പന്തീരടി പൂജ, ഒന്നിന് പ്രസാദമൂട്ട്, എട്ടിന് ശ്രീഭൂതബലി, 9.30ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും.
8ന് രാത്രി 12ന് മഹാശിവരാത്രി പൂജ, 12.30ന് പള്ളിവേട്ട, പള്ളിനിദ്ര. രാത്രി 8 മുതൽ സംഗീതസന്ധ്യ 10.30ന് ചാക്യാർക്കൂത്ത്, 9ന് വൈകിട്ട് 4ന് ആറാട്ടുപുറപ്പാട്, ആറാട്ടുബലി, 5.30 ന് കൊരട്ടി പാലത്തിനു സമീപം ആറാട്ട്. 6.30 ന് ആറാട്ടുകടവിൽ ദീപാരാധന, 8.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, ആറാട്ട് എതിരേൽപ്, താലപ്പൊലിഘോഷയാത്ര, കാവടി, പഞ്ചാരിമേളം, പാണ്ടിമേളം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.