KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തീ പടർന്ന് കണമല പാറക്കടവിൽ വ്യാപക നാശം.

എരുമേലി : കണമല പാറക്കടവിൽ തീ പടർന്ന് ആറ് ഏക്കർ കൃഷി ഭൂമിയിൽ വ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ ഉണ്ടായ തീപിടുത്തം അണയ്ക്കാൻ കഴിഞ്ഞത് അർദ്ധ രാത്രിക്ക്‌ ശേഷമായിരുന്നു.

നാട്ടുകാർ തീയണക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോഴ്‌സും പോലീസും വനപാലകരും എത്തി നാട്ടുകാർക്കൊപ്പം ഉദ്യോഗസ്ഥർ ജനപ്രതിനിധികളുമായി ഏറെ കഠിന പ്രയത്നം നടത്തിയാണ് തീ അണച്ചത് . നിരവധി കാർഷിക വിളകൾ നശിച്ചു. തീ ആസൂത്രിതമാണെന്ന് സംശയിക്കുന്നു എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

error: Content is protected !!