വിദ്യാനിധി നിക്ഷേപ പദ്ധതി
കാഞ്ഞിരപ്പള്ളി : പഠനത്തോടൊപ്പം ചെറുനാളിലെ കുഞ്ഞുങ്ങളിൽ സമ്പാദ്യ ശീലം വളർത്തിയെടുക്കുന്നതിന് രക്ഷകർത്താക്കളും അധ്യാപകർക്കും വലിയ പങ്ക് വഹിക്കാനാകുമെന്ന് ആന്റോ ആന്റണി എം.പി. പറഞ്ഞു . സെൻട്രൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യു പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന വിദ്യാനിധി നിക്ഷേപ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം .
ബാങ്ക് പ്രസിഡൻ്റ് സുനിൽ തേനംമാക്കലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ , പി എ ഷെമീർ , സിജാ സക്കീർ ,സക്കീർ കട്ടുപ്പാറ ,നിബൂ ഷൗക്കത്ത് , നസീമ ഹാരിസ് , ഷക്കീല നസിർ , പി എ താഹ , സുബിൻ സലിം , സ്റ്റാഫ് പ്രതിനിധി നാസർ മുണ്ടക്കയം , ഹെഡ്മിസ്ട്രസ്സ് ദീപ യു . നായർ ,പി.ടി.എ പ്രസിഡൻ്റ് നാദിർഷ കോനാട്ടുപറമ്പിൽ , അസിസ്റ്റൻറ് സെക്രട്ടറി കെ.എം സിമി , ഹരിമോൻ റ്റി. എൻ , മുഹമ്മദ്.സജി , റെസിനമോൾ റ്റി.എം തുടങ്ങിയവർ പ്രസംഗിച്ചു