പട്ടയം: പ്രത്യേക തഹസിൽദാർ ഓഫിസ് മുണ്ടക്കയത്ത് ആരംഭിക്കുമെന്ന് മന്ത്രി കെ.രാജൻ.

മുണ്ടക്കയം ∙ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട ആലോചനാ യോഗം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ചീഫ് വിപ് എൻ.ജയരാജ് എംഎൽഎ, എ.ഡി.എം ബീന.പി.ആനന്ദ്, തഹസിൽദാർ ജെ.ശ്രീകല, പഞ്ചായത്ത് പ്രസിഡന്റുമാരായ രേഖ ദാസ്, ശ്രീജ ഷൈൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ.അനുപമ എന്നിവർ പ്രസംഗിച്ചു.

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എരുമേലി – വടക്ക്, തെക്ക്, കോരുത്തോട്, മുണ്ടക്കയം എന്നീ വില്ലേജുകളിൽ പട്ടയ അപേക്ഷകൾ പരിഹാരം കാണുന്നതിനു പ്രത്യേക തഹസിൽദാർ ഓഫിസ് മുണ്ടക്കയത്ത് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. പട്ടയവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഉന്നയിച്ചിരുന്ന തെറ്റായ വാദങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പരിഹരിച്ചതായി മന്ത്രി യോഗത്തിൽ അറിയിച്ചു. പട്ടയത്തിന് ഇനിയും അപേക്ഷ നൽകാൻ ഉള്ളവർക്ക് അതിനുള്ള അവസരം നൽകും. റവന്യു വകുപ്പിന്റെ ഉത്തരവ് പ്രകാരം മലയോര പട്ടയവുമായി ബന്ധപ്പെട്ട തടസ്സം പരിഹരിച്ച് പട്ടയ ലഭ്യതയ്ക്കായി നിയമസാധുത ഉറപ്പ് വരുത്തിയെന്നും 1964ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം ഉപാധിരഹിത പട്ടയമാണു ലഭിക്കുക എന്നും മന്ത്രി കൂട്ടിച്ചേർത്തു.

error: Content is protected !!