പാഞ്ചാലിമേട്ടിൽ പുലി; സന്ദർശന സമയത്തിൽ മാറ്റം

പീരുമേട് ∙ വിനോദസഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട്ടിൽ പുലിയെ കണ്ടെത്തിയതിനെ തുടർന്നു സന്ദർശക സമയം ചുരുക്കി. പ്രവേശനം രാവിലെ 6 മുതൽ രാത്രി 7 വരെ എന്നത് രാവിലെ 9 മുതൽ വൈകിട്ട് 5.30 എന്നാക്കി ചുരുക്കി.

കഴിഞ്ഞ ദിവസം പുൽമേട്ടിലൂടെ പുലി പോകുന്നതു കണ്ടതായി പ്രദേശവാസികളാണു വനംവകുപ്പിനെ അറിയിച്ചു. നാട്ടുകാരിൽ ചിലർ ചിത്രങ്ങൾ പകർത്താനും ശ്രമിച്ചിരുന്നു.

വിനോദസഞ്ചാരകേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയും സമീപത്തുതന്നെ പുലിയെ കണ്ടു. വനപാലകർ സ്ഥലത്തു പരിശോധന നടത്തി. ഏതാനും ദിവസങ്ങൾക്കു മുൻപ് ഓട്ടോ ഡ്രൈവറും പുലിയെ കണ്ടതായി വെളിപ്പെടുത്തിയിരുന്നു.

ഇതിനിടയിൽ പഞ്ചാലിമേടിനു സമീപം ആനപ്പാറ താഴ്ഭാഗത്ത് പുലി പ്രസവിച്ചു കിടക്കുന്നതായി അഭ്യൂഹം ഉയർന്നിട്ടുണ്ട്. 4 കുഞ്ഞുങ്ങൾ ഉണ്ടെന്നും പറയുന്നു. വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

error: Content is protected !!