സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി.

കാഞ്ഞിരപ്പള്ളി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാര്‍ഥി ജെ.എസ് സിദ്ധാർത്ഥിനെ ക്രൂര പീഡനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും വിധേയനാക്കി മരണത്തിലേക്ക് തള്ളിവിട്ട എസ്.എഫ്.ഐ നേതാക്കളുടെ നടപടി പരിഷ്കൃത സമൂഹത്തിന് അപമാനകരമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ. സലീം അഭിപ്രായപ്പെട്ടു. കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.ജീരാ ജിന്റെ അധ്യക്ഷതയിൽ ഡി.സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എ.ഷെമീർ, പ്രൊഫ റോണി . കെ .ബേബി, ഡി.സി.സി അംഗങ്ങളായ അഭിലാഷ് ചന്ദ്രൻ, രഞ്ജു തോമസ്, ജോസ്.കെ. ചെറിയാൻ മണ്ഡലം പ്രസിഡന്റുമാരായ ബിജു പത്യാല, സേവ്യർ മൂലകുന്ന്, ബ്ലോക്ക് വൈസ് പ്രസിഡന്റുമരായ ഒ. എം.ഷാജി, സുനിൽ സീബ്ലൂ, ഭാരവാഹികളായ ടി.കെ. ബാബുരാജ്, പി.എ താജു, സിബു ദേവസ്യ, ബിനു കുന്നുംപുറം, പി.മോഹനൻ, പ്രസാദ് മാറ്റത്തിൽ, ബാബു കാക്കനാട്, ദിലീപ് ചന്ദ്രൻ, ഫിലിപ്പ് പള്ളിവാതുക്കൽ, എം. കെ.ഷെമീർ, ലൂസി ജോർജ്ജ്, നസീമ ഹാരിസ്, മണി രാജു, സൈദ് .എം താജു, നെൽസൺ ജോസഫ്, ലിന്റു ഈഴക്കുന്നേൽ, അൻവർഷാ കോനാട്ടുപറമ്പിൽ, ഫസിലി കോട്ടവാതിൽക്കൽ , ഇ .എസ് .സജി , ടി.എസ്. നിസു, ബിന്നി അമ്പിയിൽ, ജോർജുകുട്ടി മല്ലപ്പള്ളിൽ, പി.പി.സഫറുള്ളാ ഖാൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!