നാടൻ ഭക്ഷണത്തിന്റെ രുചക്കൂട്ടൊരുക്കി അമ്മച്ചിയുടെ അടുക്കള തുടങ്ങി

എലിക്കുളം : പാലാ – പൊൻകുന്നം റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഒന്നു വിശ്രമിക്കാം, ഇത്തിരി നാടൻ ഭക്ഷണം കഴിക്കാം…..അഞ്ചാംമൈലിൽ വഴിയരുകിൽ അമ്മച്ചിയുടെ അടുക്കള എന്ന ഭക്ഷണശാലയുമായി കുടുംബശ്രീ.

ദിവസവും ഉച്ച തിരിഞ്ഞ് 2 മുതൽ രാത്രി 8 വരെ അമ്മച്ചീടെ അടുക്കള പ്രവർത്തിക്കും. നാടൻ പലഹാരങ്ങൾ കൂടാതെ ചായ, കാപ്പി, ചപ്പാത്തി, പൊറോട്ട, ചിക്കൻ , ബീഫ്, വെജിറ്റബിൾ കറി മുതലായവ ഇവിടെ ലഭ്യമാണ്.

അമ്മച്ചിയുടെ അടുക്കളയുടെ ഉദ്ഘാടനം എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ടും മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജിയും ചേർന്ന് നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ.എം.കെ.രാധാകൃഷ്ണൻ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാ മോൾ , സ്ഥിരം സമിതി അധ്യക്ഷൻ അഖിൽ അപ്പുക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, സിനി ജോയ് , സിൽവി വിൽസൺ ,ആശ റോയ്, ദീപ ശ്രീജേഷ്, സിനിമോൾ കാക്കശ്ശേരിൽ, കെ.എം. ചാക്കോ , നിർമ്മല ചന്ദ്രൻ ,ജെയിംസ് ജീരകത്ത് ,യമുന പ്രസാദ് . നിറവ് @ 60 പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, സെക്രട്ടറി വി.പി.ശശി, ഫെയ്‌സ് സെക്രട്ടറി കെ.ആർ.മന്മഥൻ, കില ഫാക്കൽറ്റി കെ.എൻ. ഷീബ,അമ്മച്ചീടെ അടുക്കളയുടെ സംഘാടക ലൈസാമ്മ എന്നിവർ സംസാരിച്ചു.

error: Content is protected !!