പ്രവർത്തക കൺവൻഷനും കുടുംബ സംഗമവും നടത്തി

പൊൻകുന്നം : ഇന്ത്യൻ യൂണിയൻ മുസ് ലിംലീഗ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവൻഷനും കുടുംബ സംഗമവും നടത്തി. പൊൻകുന്നം ഹിൽഡാ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ മുസ് ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് മണിമല ഉദ്ഘാടനം നിർവഹിച്ചു.

മുസ്ലിം ലീഗിന്റെ പ്രസക്തി വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ഇതുപോലെയുള്ള സംഗമങ്ങൾക്ക് വലിയ പങ്കുവഹിക്കുനുണ്ട് എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു ഇന്ത്യയുടെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ മുസ്ലിംലീഗിന്റെ പ്രസക്തി വർദ്ധിച്ചുവരികയാണെന്നും മുസ്ലിം സമൂഹത്തിനും ന്യൂനപക്ഷ പിന്നോക്ക ജനതക്കും മുസ്ലീം ലീഗ് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ് എന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

മുസ് ലിംലീഗിലേക്ക് പുതുതായി കടന്നു വന്നവർക്ക് ജില്ലാ ജനറൽ സെക്രട്ടറി മെമ്പർഷിപ്പുകൾ വിതരണം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് അബ്ദുറസാഖ് സി ഐ അധ്യക്ഷത വഹിച്ചു.എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ബിലാൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി.പുതിയ യായി ചാർജ്ജ് ഏറ്റെടുത്ത മണ്ഡലം ഭാരവാഹികൾക്ക് ജില്ലാ ഉപാധ്യക്ഷൻ പി എം സലിം സ്വീകരണം നൽകി.

പി എം സലിം, അബ്ദുൽ കരീം മുസ് ലിയാർ,നാസർ മുണ്ടക്കയം,ലീഗ് മണ്ഡലം പ്രസിഡൻറ് പി പി ഇസ്മായിൽ, ജനറൽ സെക്രട്ടറി ടി.എ.ശിഹാബുദ്ദീൻ, മണ്ഡലം ഭാരവാഹികളായ കെഎം ജിന്ന,എം.ഐ.നൗഷാദ്,അശ്റഫ് വാഴക്കൂട്ടം, പഞ്ചായത്ത് ഭാരവാഹികളായ നിസാമുദീൻ.പി.എൻ,അബ്ദുറഹ് മാൻ.പി.കെ, ഷാജഹാൻ.പി.എച്ച്, പി.പി.ഹനീഫ, അബ്ദുൽ ഹമീദ് മുസ് ലിയാർ, അക്ബർ.തുടങ്ങിയവർ സംസാരിച്ചു

error: Content is protected !!