KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അനില്‍ ആന്റണി പി. സി. ജോര്‍ജിന്റെ വീട്ടിലെത്തി മധുരം കൈമാറി ; കട്ട സപ്പോർട്ടെന്ന് പി. സി.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അസംതൃപ്തി പരസ്യമാക്കിയ പി സി ജോര്‍ജിനെ അനുനയിപ്പിക്കാന്‍ ബിജെപി. പത്തനംതിട്ട ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി പി സി ജോര്‍ജിന്റെ പൂഞ്ഞാറിലെ വീട്ടിലെത്തി. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് അനില്‍ ആന്റണി പി സി ജോര്‍ജിനെ കാണാനെത്തിയത്. പി സി ജോര്‍ജിന്റെ പിന്തുണ നേടിയ ശേഷം മണ്ഡല പര്യടനം തുടങ്ങുവനാണ് അനില്‍ ആന്റണി തീരുമാനിച്ചിരിക്കുന്നത് .

മധുരം നല്‍കിയാണ് പി സി ജോര്‍ജ് അനില്‍ ആന്റണിയെ സ്വീകരിച്ചത്. പൂർണ പിന്തുണയും പ്രഖ്യാപിച്ചു . ക്രിസ്ത്യന്‍ പിന്തുണ ഉറപ്പാക്കും. ഒപ്പം കാസയുടെ പിന്തുണയും ഉറപ്പാക്കുമെന്നു പി സി പറഞ്ഞു. അനില്‍ ആന്റണിക്ക് വിജയം ഉറപ്പാക്കുവാനായി പിസിയും അനുയായികളും പോകേണ്ടിടത്ത് പോകുമെന്നും പി സി വാഗ്ദാനം നൽകി .

error: Content is protected !!