KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വീടു വെയ്ക്കാൻ ഭുമിയില്ലാത്തവർക്ക് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്തിന്റെ നേതൃത്വത്തിൽ സമ്പൂർണ ഭൂ ഭവന രഹിത നിർമ്മാജ്ജന പദ്ധതി .

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മഹല്ലിന് കീഴിൽ. ഭവനങ്ങൾ ഇല്ലാത്ത, നിർധനരായ സാധുക്കൾക്ക് വീട് വയ്ക്കുവാനുള്ള സ്ഥലം നൽകുന്നതിനായി, കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്തിന്റെ നേതൃത്വത്തിൽ സമ്പൂർണ ഭൂ ഭവന രഹിത നിർമ്മാജ്ജന പദ്ധതി ആവിഷ്കരിച്ചു. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ, ഏറ്റവും അർഹതയുള്ള 55 പേർക്ക് വീട് വയ്ക്കുവാനുള്ള സ്ഥലം സൗജന്യമായി നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ്.

ഈ സ്ഥല വിതരണ പദ്ധതിയുടെ ഔപചാരികമായ ഉദ്‌ഘാടനം , 2014 മാർച്ച് ആറാം തീയതി, വൈകിട്ട് അഞ്ചുമണിക്ക് വഖഫ് ഹജ്ജ് സ്പോർട്സ് വകുപ്പ് മന്ത്രി വി. അബ്ദുൽ റഹ്മാൻ നിർവഹിക്കും .

error: Content is protected !!