സമ്പൂർണ ഭൂ ഭവന രഹിത നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി ഭൂമി വിതരണം നടത്തി

കാഞ്ഞിരപ്പള്ളി :എല്ലാവർക്കും ഭുമി, വീട്. എന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് മന്ത്രി വി അബ്ദുൽ റഹ് മാൻ പറഞ്ഞു. നുസ്രത്തുൽ മസാ കീൻ പദ്ധതി പ്രകാരം കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് ഭുമിയും വീടുമില്ലാത്ത 55 കുടുംബങ്ങൾക്ക് സൗജന്യമായി നൽകിയ ഭുമിയുടെ അവകാശ പ്രമാണങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഭുമി നൽകിയും വീടു നിർമ്മിച്ചു നൽകിയും സഹായിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. സമ്പൂർണ ഭൂ ഭവന രഹിത നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി ചേർന്ന യോഗം ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉദ്‌ഘാടനം ചെയ്തു. ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തി. മുൻ നിയമസഭാംഗം കെ ജെ തോമസ്, തോമസ് ഐസക്ക്, നൈനാർ പള്ളി ചീഫ് ഇമാം ഷിഫാർ മൗലവി, കെ ആർ തങ്കപ്പൻ, വി എൻ രാജേഷ്, സുമി ഇസ്മായിൽ, ഷക്കീലാ നസീർ, അനുഷിയ സുബിൻ ,അൻസാരി വാവേർ, സി എസ് ഇല്ലിയാസ് ചെരിവു പുറത്ത്, അഡ്വ: പി എ ഷമീർ, അൽ ത്വാഹ് മൗലവി, ഷെഫീഖ് താഴത്തു വീട്ടിൽ, മുഹമ്മദ് നയാ സ് പുത്തൂർ പളളി, കെ എസ് ഷമീർ എന്നിവർ സംസാരിച്ചു. ജമാഅത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാം പാറയ്ക്കൽ അധ്യക്ഷനായി.

error: Content is protected !!