KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ ജിജിമോൾ സജി പുതിയ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്

എരുമേലി : ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യൂ ഡി എഫിലെ ജിജിമോൾ മോൾ സജിക്ക് വിജയം. 23 അംഗ പഞ്ചായത്തിൽ 11 നെതിരെ 12 വോട്ടുകൾക്കാണ് ജിജിമോൾ വിജയിച്ചത്.

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ പമ്പാവാലി വാര്‍ഡ് അംഗം മറിയാമ്മ സണ്ണി ധാരണാ പ്രകാരം രാജിവെച്ച സാഹചര്യത്തില്‍, കോണ്‍ഗ്രസിലെ തന്നെ ഉമ്മിക്കുപ്പ വാര്‍ഡ് മെമ്പര്‍ ജിജിമോള്‍ സജിയാണ് പുതിയ പ്രസിഡന്റ് ആയത്

എൽ ഡി എഫിലെ തങ്കമ്മ ജോർജുകുട്ടിയായിരുന്നു എതിരാളി. വാരണാധികാരി കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് രജിസ്റ്റാർ ഷെമീർ വി മുഹമ്മദ്‌ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് ജിജിമോൾ അധികാരമേറ്റു. ഉമ്മികുപ്പയിൽ നിന്നുള്ള വാർഡ് അംഗമാണ് ജിജിമോൾ സജി.

23 വാര്‍ഡുള്ള എരുമേലി ഗ്രാമപ്പഞ്ചായത്തില്‍ കോണ്‍ഗ്രസ്-11, എല്‍.ഡി.എഫ്.-11(സി.പി.എം.-10, സി.പി.ഐ.-1), സ്വത-1 എന്നിങ്ങനെയാണ് കക്ഷിനില.

error: Content is protected !!