KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിയോ ലിബറൽ പരിഷ്കാരങ്ങളെ തുറന്നുകാട്ടുന്ന ഡോ.തോമസ് ഐസക്കിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തു

പാലമ്പ്ര: ഡോ.ടി.എം.തോമസ് ഐസക്കിന്റെ നിയോ ലിബറൽ പാളയത്തിലെ ഇന്ത്യ എന്ന പുസ്തകം പാലമ്പ്ര അസംപ്ഷൻ സ്കൂൾ മാനേജർ ഫാ.ഡോ. ജിയോ കണ്ണംകുളം പ്രകാശനം ചെയ്തു. ഈ പുസ്തകത്തിൽ ഡോ.തോമസ് ഐസക്ക് സാമ്പത്തിക ശാസ്ത്രത്തിലെ തന്റെ അഗാധമായ അറിവുകൾ സർവ്വവിധ പ്രൗഡിയോടു കൂടി അവതരിപ്പിച്ചിരിക്കുന്നതായി ഫാദർ ജിയോ അഭിപ്രായപ്പെട്ടു. ചടങ്ങിൽ വാർഡു മെമ്പർ സിന്ധു മോഹനൻ, സി.പി.ഐ എം പാറത്തോട് സൗത്ത് ലോക്കൽ സെക്രട്ടറി സ. വി എം ഷാജഹാൻ, ബ്രാഞ്ച് സെക്രട്ടറി ഷാമോൻ തുടങ്ങിയവർ പങ്കെടുത്തു

error: Content is protected !!