KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തുമരംപാറയിൽ എസ്റ്റേറ്റ് അരുവി ഭാഗത്ത് തീപിടുത്തം.

എരുമേലി : തുമരംപാറയിൽ സ്വകാര്യ എസ്റ്റേറ്റ് അരുവി ഭാഗത്തു തീപിടുത്തം ഉണ്ടായത് പരിഭ്രാന്തി സൃഷ്ടിച്ചു. എസ്റ്റേറ്റ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് നടത്തിയ പരിശ്രമത്തിന് ഒടുവിൽ ആണ് തീ അണയ്ക്കാനായത്. 600 മീറ്റർ ദൂരത്തിൽ തീ പടർന്നു. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ തുമരംപാറയിൽ എരുമേലി എസ്റ്റേറ്റ് അരുവി ഭാഗത്താണ് തീ വ്യാപിച്ചത്. മരക്കമ്പുകൾ ഉപയോഗിച്ച് അടിച്ചും വെള്ളം ഒഴിച്ചും തീ നിയന്ത്രണവിധേയമാക്കി . തീപിടുത്തമുണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ല.

error: Content is protected !!