KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിയന്ത്രണം വിട്ടു മറിഞ്ഞ സൈക്കിളിൽ നിന്ന് വീണുമരിച്ചു

പൊൻകുന്നം : സൈക്കിൾ മറിഞ്ഞ് റോഡിൽ തലയിടിച്ച് അറുപതുകാരൻ മരിച്ചു. പനമറ്റം വെളിയന്നൂർ അക്കാട്ടുവയലിൽതാഴെ എം.ഗോപിനാഥ് (60) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലരയോടെ പി.പി.റോഡിൽ പൊൻകുന്നം സപ്ലൈകോ ബസാറിന് സമീപമായിരുന്നു അപകടം.

പൊൻകുന്നത്തുനിന്ന് സൈക്കിളിൽ വീട്ടിലേക്ക് പോകവേ എതിരെ പിക്കപ്പ് വാൻ വന്നപ്പോൾ സൈക്കിൾ വെട്ടിച്ചപ്പോൾ മറിയുകയായിരുന്നു. ടാറിങ്ങിൽ തലയിടിച്ചാണ് പരിക്കേറ്റത്. പിക്കപ്പ് വാൻ ഡ്രൈവറും പരിസരവാസികളും ചേർന്ന് ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൊൻകുന്നം പോലീസ് മേൽനടപടി സ്വീകരിച്ചു. മുൻപ് കെ.എസ്.ഇ.ബി.യിൽ കരാർ തൊഴിലാളിയായിരുന്നു ഗോപിനാഥ്. ഭാര്യ: പരേതയായ വത്സല. മകൻ: ജി.അരുൺ(മീറ്റർ റീഡർ, കെ.എസ്.ഇ.ബി. പൊൻകുന്നം). സംസ്‌കാരം വ്യാഴാഴ്ച 3.30-ന് വീട്ടുവളപ്പിൽ.

error: Content is protected !!