വനിതാദിനം വേറിട്ടതാക്കി മേരീ ക്യുൻസ് ആശുപത്രി
കാഞ്ഞിരപ്പളളി: കഴിഞ്ഞ ദിവസം വരെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന അവർ പതിനെട്ട് പേരും ലോക വനിതാ ദിനത്തിൽ താരങ്ങളായി. കാഞ്ഞിരപ്പളളി മേരീ ക്യുൻസ് മിഷൻ ആശുപത്രിയുടെ ഭാഗമായ “സിംഫണി” റെസ്റ്റോറെന്റിൽ ജോലി ചെയ്യുന്ന 18 വനിതകൾ മുന്നിട്ട് ഇറങ്ങിയപ്പോൾ പരാതികൾ ഏതുമില്ലാതെ പ്രവർത്തിച്ചത് “സിംഫണി” റെസ്റ്റോറന്റും, റൂം ഡെലിവറി സർവീസുകളും ഒപ്പം ക്വീൻസ് കഫേ എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയിലെ കോഫി ഷോപ്പും, ക്വീൻസ് മാർട്ടുമാണ്.
ഭക്ഷണം പാകം ചെയ്യുന്നത് മുതൽ കൃത്യമായും രുചികരമായും വിളമ്പുന്നത് വരെ എല്ലാ പ്രവർത്തികളും പൂർണ്ണമായും നിർവഹിച്ചത് ഹോട്ടൽ മാനേജ്മെൻറ് രംഗത്ത് പ്രത്യേക പരിശീലനം ലഭിച്ച ഇന്ത്യയിലെ അഞ്ചോളം സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മലയാളികളും ഉൾപ്പെടെയുള്ള ജീവനക്കാർ തന്നെ. ഭക്ഷണ ഗുണനിലവാരം പരിശോധിച്ച ഡയറ്റിഷ്യൻ ഉൾപ്പെടെയുള്ള ക്വാളിറ്റി വിഭാഗം ജീവനക്കാരും മൂന്ന് വനിതകൾ തന്നെ ആയിരുന്നു. ആശുപത്രിയിൽ നടന്ന വനിതാ ദിന ആഘോഷത്തിൽ രോഗികൾക്ക് മികച്ചതും ഗുണനിലരമുള്ളതുമായ ഭക്ഷണം നൽകുന്ന വനിതാ ജീവനക്കാരെ ആശുപത്രി റസിഡന്റ് മെഡിക്കൽ ഓഫീസറും ശ്വാസകോശരോഗ ചികിത്സാ വിഭാഗം മേധാവിയുമായ ഡോ. അനീഷാ മാത്യു ആദരിച്ചു.