KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സർവ്വീസ് രംഗത്തെ സേവനം മാതൃകയാക്കിയവർക്ക് നാടിന്റെ ആദരം

കാഞ്ഞിരപ്പള്ളി : സംസ്ഥാനത്തെ മികച്ച തഹസിൽദാർ ആയി തെരെഞ്ഞെടുക്കപ്പെട്ട ബെന്നി മാത്യുവിനും ജില്ലയിലെ മികച്ച വില്ലേജ് ഓഫിസർ ആയി തെരെഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസർ സുബൈർ വി.എം നും വിഴിക്കിത്തോട് പി. വെ എം.എ വായനശാലയുടെയും ബ്ലോക്ക് പഞ്ചായത്ത് മണ്ണാറക്കയം ഡിവിഷന്റെയും സംയുക്ത്ത ആഭിമുഖ്യത്തിൽ ജനകിയ ആദരവ് നല്കി .

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് KR തങ്കപ്പൻ അധ്യക്ഷത വഹിച്ച സമ്മേളനം, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയ്യർപേഴ്സൺ ജെസി ഷാജൻ മണ്ണംപ്ലാക്കൽ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അഗം ജോളി മടുക്കക്കുഴി മുഖ്യപ്രഭാക്ഷണം നടത്തി. സമ്മേളനത്തിൽ പഞ്ചായത്ത് അംഗങ്ങളായ മഞ്ജു മാത്യൂ. വി.പി രാജൻ, റിജോ വാളാന്തറ, റോസമ്മ പുളിക്കൽ, റ്റി.പി രാധാകൃഷ്ണൻ നായർ, ഇ.പി ഗംഗാധരൻ, കെ കെ രമേശ്വരൻ, സാബു കെ ബി , പി.എസ് ചന്ദ്രശേരൻ നായർ, വിഴിക്കിത്തോട് ജയകുമാർ തുടങ്ങിയവർ സംസാരിച്ചു

error: Content is protected !!