KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നാട്ടുകാരെ ഭീതിയിലാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.

എരുമേലി : മറ്റന്നൂർക്കരയിലെ തോട്ടിൽ ഇറങ്ങി, നാട്ടുകാരെ ഭീതിയിലാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. തോട്ടിൽ കുളിക്കാൻ വന്ന സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ആക്രമണത്തിനായി പാഞ്ഞുവന്ന പന്നി, ഏറെ നേരമായി പ്രദേശത്ത് ചുറ്റിതിരിയുകയായിരുന്നു. തുടർന്ന് വനപാലകരുടെ സാന്നിധ്യത്തിലാണ് വെടിവെച്ചു കൊന്നത്. ഉപദ്രവം സൃഷ്ടിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ ലൈസൻസും പഞ്ചായത്ത്‌ അനുമതിയും നൽകി നിയോഗിച്ചിട്ടുള്ള കണമല സ്വദേശി സജോ വർഗീസ് ആണ് തോക്കുമായി എത്തി നിറയൊഴിച്ച് പന്നിയെ കൊലപ്പെടുത്തിയത്.

തുടർന്ന് ജഡ ഭാഗങ്ങളിൽ മണ്ണെണ്ണ ഒഴിച്ച ശേഷം മറവ് ചെയ്തു.70 കിലോ ഭാരമുള്ള പന്നി ആൺ ഇനമായിരുന്നു. കഴിഞ്ഞ ദിവസം മറ്റന്നൂർക്കര ഭാഗത്ത് ഇളപ്പുങ്കൽ അനീഷിന്റെ സ്ഥലത്തിന് സമീപം തോട്ടിൽ വെച്ചായിരുന്നു സംഭവം. കരിമ്പിൻതോട് ഫോറസ്റ്റ് ഓഫിസർ ബൂൺ തോമസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു

error: Content is protected !!