മൈ​സൂ​രി​ല്‍ വാ​ഹ​നാ​പ​ക​ടം; കാഞ്ഞിരപ്പള്ളി സ്വദേശി ഉൾപ്പെടെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം

മൈ​സൂ​രി​ല്‍ വെള്ളിയാഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ബൈക്ക് അപകടത്തിൽ ര​ണ്ട് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
കൊ​ല്ലം സ്വ​ദേ​ശി അ​ശ്വി​ൻ പി.​നാ​യ​ർ, മൈ​സൂ​രി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ കാഞ്ഞിരപ്പള്ളി സ്വദേശി കടൂക്കുന്നേൽ ടോം ജോസഫിന്റെയും മിനിയുടെയും പുത്രൻ ജീ​വ​ൻ ടോം എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും മൈ​സൂ​രു അ​മൃ​ത വി​ദ്യാ​പീ​ഠ​ത്തി​ലെ അ​വ​സാ​ന വ​ർ​ഷ ബിബിഎ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് മൈസൂറിൽ കൂവേമ്പുനഗറിൽ വച്ച് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. താ​മ​സ സ്ഥ​ല​ത്ത് നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് പോ​ക​വെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഇ​രു​വ​രും സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച്‌ ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. ജീവൻ ടോമിന്റെ സംസ്കാരം, ഞായറാഴ്ച മൂന്നു മണിക്ക് , മൈസൂർ മൗണ്ട് കാർമൽ സിമിത്തേരിയിൽ നടക്കും. അശ്വിന്റെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോകും.

ആകാശവാണി മൈസുരു സ്റ്റേഷൻ ഓഫിസർ ആണ് ജീവൻ ടോമിന്റെ പിതാവായ ടോം ജോസഫ് . വിദ്യ, സ്നേഹ എന്നിവർ സഹോദരങ്ങളാണ്

error: Content is protected !!