KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലോറിയിൽ ബൈക്കിടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

കൂരാലി: പി.പി. റോഡിൽ കൂരാലി ജംഗ്ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു വിദ്യാർത്ഥികൾക്ക് പരിക്ക്. പള്ളിക്കത്തോട് ഐ.റ്റി.ഐ യിൽ പഠിക്കുന്ന കുന്നുംഭാഗം ചേന്നമല അഭിലാഷ് (21), പാലപ്ര കളരിയ്ക്കൽ അഭിജിത്ത് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്കായിരുന്നു അപകടം. പൊൻകുന്നം ഭാഗത്ത് നിന്ന് പാലാ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന തമിഴ് നാട് റജിസ്ട്രേഷനുളള ലോറിക്കിട്ട് ഇടറോഡിൽ നിന്ന് കയറിവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ലോറി വെട്ടിച്ചു മാറ്റിയതിനാൽ കൂടുതൽ അപകടം ഒഴിവായി.

error: Content is protected !!