KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വനിതാദിനത്തിൽ ആദരവ് നൽകി എസ് എൻ ഡി പി വനിതാ സംഘം

പാറത്തോട് : എസ് എൻ ഡി പി പാലപ്ര ശാഖ 1057 -ാം നമ്പർ വനിതാ സംഘം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആചരിച്ചു. ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം യോഗം ഉദ്‌ഘാടനം ചെയ്തു. ശാഖയിലെ മുതിർന്ന അംഗമായ പാമ്പയ്ക്കൽ പരേതനായ പീതാംബരന്റെ സഹധർമ്മിണി മീനാക്ഷിയെ പഴുമലയിലെ വീട്ടിലെത്തി വനിതാ ദിനത്തോടനുബന്ധിച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.

വനിതാ സംഘം പ്രസിഡന്റ് ശോഭനാ വേണു മുഖ്യപ്രഭാഷണം നടത്തി. വയൽവാരം കുടുംബയൂണിറ്റ് കൺവീനർ സാബു കുട്ടൻ , ബിജി കുമാർ , ജയാ സാബുകുട്ടൻ, സുനില ശ്രീജി , അനിതാ മനോജ് ,ലീനാ സുരേഷ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!