കർഷകരുടെ ജീവൻ രക്ഷിക്കാത്ത ഇടതു സർക്കാർ രാജിവെക്കണം : കേരള കോൺഗ്രസ്
എരുമേലി : കർഷകരുടെ ജീവൻ രക്ഷിക്കാത്ത ഇടതുമുന്നണി സർക്കാർ രാജിവച്ചു പുറത്തു പോകണമെന്ന് കേരളാ കോൺഗ്രസ് എരുമേലി മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
മലയാളിക്ക് അന്നം നൽകിയ നിരവധി കർഷകർ കാട്ടുപോത്തിന്റെയും കാട്ടാനകളുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് സർക്കാർ കാഴ്ച്ചക്കാരായി നിൽക്കുന്നത് കേരളത്തിന് തന്നെ നാണക്കേടാണ്. കർഷക സംരക്ഷകരെന്ന് പറഞ്ഞു സർക്കാരിൽ പറ്റിക്കൂടിനിന്ന് ആനുകൂല്യങ്ങൾ പറ്റുന്ന ജോസ് കെ മാണിയും കൂട്ടരും കർഷകരെ വഞ്ചിക്കുകയാണ് എന്നും, അർഹമായ നഷ്ടപരിഹാരം പോലും കർഷകർക്ക് ലഭ്യമാകുന്നില്ല എന്നും യോഗം ആരോപിച്ചു. കർഷകരോഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് മജോ പുളിക്കൽ യോഗം ഉദ്‌ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് ജോസി ചിറ്റടി അധ്യക്ഷത വഹിച്ചു. കെ എം രാജു പാറത്തോട്, മറിയാമ്മ ജോസഫ്, മാമച്ചൻ അയിലൂക്കുന്നേൽ, ജോർജുകുട്ടി തിനംപറമ്പിൽ, മോൻസി ജേക്കബ് കാര്യനാട്ട്, ഡെന്നീസ് തോമസ്, ബാബു ജേക്കബ്, എ എസ് ജേക്കബ് എന്നിവർ പ്രസംഗിച്ചു. വിപുലമായ കൺവെൻഷൻ അടുത്തമാസം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.